അന്ന് എനിക്ക് അറിയില്ലായിരുന്നു! ഇന്ന് തിരിച്ചറിവ് വന്നു, എല്ലാം പഴയത് പോലെയാവുമെന്നും ; മംമ്ത

കൊറോണ കാരണം പലരും ജോലി നഷ്ടപെട്ട് വീടുകളിൽ തന്നെ കഴിയുകയാണ്. ലോകത്തെ തന്നെ വൈറസ് ബാധിച്ചപ്പോൾ ആളുകൾ വീടുകളിൽ തന്നെ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങളായി. എല്ലാ മേഖലകളെയും കൊറോണ പ്രതിസന്ധി ബാധിച്ചപ്പോൾ സിനിമ താരങ്ങളും പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് മുടങ്ങി വീട്ടിൽ തന്നെ കഴിയുകയാണ്.

എന്നാൽ ഇ ലോക്ക് ഡൌൺ പല തിരിച്ചറിവുകളുടെയും കാലമാണ്. അത്തരത്തിൽ ഒരു തിരിച്ചറിവ് തനിക്കും ലഭിച്ചെന്ന് പറയുകയാണ് നടിയായ മമ്ത മോഹൻദാസ്. സിനിമയിൽ ഇടവേളകൾ ഇട്ടു അഭിനയിക്കുന്ന താരം മികച്ച വേഷങ്ങളാണ് മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. താരം പങ്കുവെച്ച ഫോട്ടോയും അടികുറുപ്പുമാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്.

ഇ വർഷത്തിന്റെ തുടക്കത്തിൽ കാലിഫോർണിയിലെ ബിസ്‌കർ ടണലിന് മുന്നിൽ നിന്നുമെടുത്ത ചിത്രമാണ് ഇത്. അറ്റം കാണാതെ ടണലിന് മുന്നിൽ നിന്നും ഇ ഫോട്ടോ എടുത്തപ്പോൾ വരാൻ ഇരിക്കുന്ന ഇരുട്ട് നിറഞ്ഞകാലത്തെ കുറിച്ച് താൻ അറിഞ്ഞില്ലനും എന്നാൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അവസാനം പ്രകാശം വരുമെന്ന് വിസ്വാസമുണ്ടെനും താരം കുറിച്ചു. അന്നേരം വീണ്ടും എല്ലാ കാര്യങ്ങളും പഴയപോലെയാകും എല്ലാവരും പുഞ്ചിരിക്കുകയും, ഡിന്നർ കഴിക്കാൻ പുറത്ത് പോവുകയും എല്ലാം നല്ലതായി തീരുമെന്നും, ഇ ടാവായ വേനൽ കാലം നഷ്ടമായെന്നും എല്ലാ ഋതുക്കളെയും മിസ്സ്‌ ചെയ്യുന്നുവെന്നും മമ്ത കുറിച്ചു.