അന്ന് ഞാൻ കിട്ടിയവരെയെല്ലാം അടിച്ചു ഇഷ്ടമുള്ളവരെ കെട്ടിപ്പിടിക്കും പക്ഷെ ദേഹത്ത് പിടിക്കാൻ ആർക്കും അനുവാദമില്ല ; രഞ്ജിനി ഹരിദാസ്

നിലപാടുകൾ തുറന്ന് പറയുകയും പിന്നീട് അതിൽ ഒരുപാട് വിമർശനങ്ങൾ നേരിടുകയും ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്. പല വിവാദങ്ങളിലും രഞ്ജിനിയുടെ പേര് ഉയർന്നുവന്നെങ്കിലും നിലപാടുകളിൽ ഉറച്ചു നിന്ന് ശ്രദ്ധപിടിച്ചു പറ്റുകയായിരുന്നു താരം. ആങ്കറിങ് രംഗത്ത് പുതുമ കൊണ്ടുവന്ന രഞ്ജിനി പെട്ടന്നായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

സ്ത്രീയെന്ന നിലയിൽ പലപ്പോഴും ആ ക്രമണങ്ങൾ നേരിട്ടിട്ടുള്ള രഞ്ജിനി അത്തരക്കാർക്ക് എതിരെ പ്രതികരിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. ഒരിക്കൽ മറഡോണ കേരളത്തിൽ എത്തിയ പരിപാടിയിൽ ആങ്കറായി എത്തിയത് രഞ്ജിനിയായിരുന്നു. അന്ന് അനാവിശ്യനായി രഞ്ജിനിയെ സ്പർശിച്ചവർക്ക് എതിരെ രഞ്ജിനി പ്രതികരിക്കുകയും പിന്നീട് അത് വാർത്തയായി മാറുകയും ചെയ്തു.

അന്ന് നടന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. മറഡോണ വന്ന ആവേശത്തിലായിരുന്നു എല്ലാവരും ഷോ കഴിഞ്ഞ് വണ്ടി എത്തുന്നതിന് മുൻപേ താൻ പുറത്തിറങ്ങിയെന്നും ചെന്ന് ഇറങ്ങിയത് യുവാക്കളുടെ ഇടയിലേക്കായിരുന്നു. തിരക്കിനിടയിൽ താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചുവെന്നും പോലീസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ അവരെകൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നു. താൻ കിട്ടിയവരെ എല്ലാം അടിച്ചുവെന്നും തന്റെ ശരീരത്തിൽ അപരിചിതർ തൊടാൻ പറ്റില്ലെന്നും തനിക്ക് ഇഷ്ടമുള്ള ആളെ കെട്ടിപ്പിടിക്കും എന്ന് കരുതി തന്റെ ദേഹത്ത് പിടിക്കാൻ ആർക്കും അവകാശമില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.