അന്ന് ദിലീപിനെ മമ്ത ചുംബിച്ചപ്പോൾ അത് സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങി

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താര ജോഡികളാണ് കാവ്യ മാധവനും ദിലീപും എന്നാൽ അതിന് ശേഷം മലയാള സിനിമയ്ക്ക് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച താര ജോഡികളാണ് ദിലീപ് മമ്ത മോഹൻദാസ്. കുറച്ചു സിനിമകളിൽ കൂടി വൻ പ്രേക്ഷക ശ്രദ്ധയാണ് ഇരുവരും നേടിയെടുത്തത്. സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച പാസഞ്ചർ, മൈ ബോസ്സ്, ടൂ കൺട്രീസ്, കോടതി സമക്ഷം ബാലൻ വകീൽ എന്നിവ മുനിരയിലുണ്ട്.

പാസ്സഞ്ചേറിൽ കൂടിയാണ് ഇരുവരും ജോഡികളായി എത്തുന്നത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വകീലാണ് അവസാന ചിത്രം. ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെയ്ക്കുകയാണ് മമ്ത മോഹൻദാസ്. താനും ദിലീപേട്ടനും നല്ല കെമിസ്ട്രിയാണെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടന്നും സിനിമയിൽ ലഭിച്ചതിൽ കൂടുതലും അടികൂടുന്ന കഥാപാത്രങ്ങളായിരുന്നുവെന്നും താരം പറയുന്നു.

പക്ഷേ യഥാർത്ഥത്തിൽ തങ്ങൾക്ക് ഇടയിൽ നല്ല സൗഹൃദമുണ്ടെനും ഒരുമിച്ച് അഭിനയിച്ചപ്പോളാണ് തങ്ങളുടെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു. ദിലീപ് മമ്ത സൗഹൃദം തീവ്രമാണെന്ന് ഇതിന് മുൻപും പ്രേക്ഷകർ സാക്ഷിയായിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വകീൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ ദിലീപ്, മമ്ത തുടങ്ങി സിനിമ പ്രവർത്തകർ പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിക്കുന്നതിന്റെ ഇടയിൽ മമ്ത ദിലീപിന് ചുംബനം നൽകുകയും ദിലീപ് അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു.