അന്യമതസ്ഥനെ പ്രണയിച്ച് നാടും വീടും വിട്ടിറങ്ങിയ സിനിമാ താരം മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിലെ നിത്യ വസന്തമാണ് മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം. നീണ്ട താര നിര അണിനിരന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അതിൽ മമ്മൂട്ടിയുടെ മകളായി എത്തിയത് മാതുവാണ്‌. കുട്ടേട്ടൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് പിന്നാലെയാണ് താരത്തിന് അമരത്തിലും അവസരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. 1977 ൽ മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം താരം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡോക്ടറക്കാൻ ആഗ്രഹിച്ച മാതു അവിചാരിതമായാണ് അഭിനയ രംഗത്ത് എത്തിയതെന്ന് മാതു പറയുന്നു. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രമാണ് താരത്തിന്റ ആദ്യ മലയാള സിനിമ. മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരം ജേക്കബിനെ കണ്ട്മുട്ടിയതെന്നും സൗഹൃദം പിന്നീട് പ്രണയമായി മാറിയെന്നും മാതു പറയുന്നു.

പ്രണയത്തിന് വീട്ടുകാരുടെ സമ്മതം കിട്ടിയില്ലെന്നും അതിനാൽ അവരെ ധിക്കരിച്ചു വീട് വിട്ട് ഇറങ്ങി പിന്നാലെ വിവാഹ ശേഷം ജേക്കബിന് ഒപ്പം അമേരിക്കയിൽ സ്ഥിര താമസമാക്കുവായിരുന്നു. 1999 ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നതും പേര് മാറ്റി മീന എന്നാക്കുന്നതും. എന്നാൽ ഇ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല ഇരുവരും 2012 ൽ വേർപിരിഞ്ഞു. മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം കഴിയുന്ന മാതു നൃത്താഞ്ജലി എന്ന ഡാൻസ് ക്ലാസ്സ്‌ അമേരിക്കയിൽ നടത്തി വരുകയാണ്