അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്ന് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടുന്ന സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. താമസ സൗകര്യവും ഭക്ഷണവും അവശ്യ സാധനങ്ങളും സംസ്ഥാന സർക്കാർ അവർക്ക് ഉറപ്പാക്കണം. കൂടാതെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടാൽ ഉടമയ്‌ക്കെതിരെ നടപടിഎടുക്കാനും കേന്ദ്രസർക്കാർ ആവധ്യപ്പെട്ടിട്ടുണ്ട്.

ഡൽഹിയിൽ നിന്നും മറ്റും അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടപലായനത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിർദേശം കർശനമാക്കിയത്. രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയുമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യമൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്.