അപകടം നടന്ന ഉടൻ യൂണിഫോം ധരിച്ച പെൺകുട്ടികൾ ഇറങ്ങിയോടി ; യുവാക്കൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു

എറണാകുളം : കലൂരിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ പ്രതികളായ യുവാക്കൾക്കെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. വാഹനാപകട സമയത്ത് കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രതികൾ മയക്ക് മരുന്ന് നൽകി പീഡനത്തിന് ഇരകളാക്കിയതായി പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സോണി,ജിത്തു എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ച വാഹനം കഴിഞ്ഞ വ്യാഴാഴ്ചയാണ് കലൂരിൽവെച്ച് അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ കാറിടിച്ച് ശുചീകരണ തൊഴിലാളി മരിച്ചിരുന്നു. അപകടം നടന്ന സമയത്ത് ജിത്തുവിനും,സോണിക്കുമൊപ്പം സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ ഉണ്ടായിരുന്നതായും ആളുകൾ കൂടിയപ്പോൾ പെൺകുട്ടികൾ കാറിൽ നിന്നും ഇറങ്ങി ഓടിയെന്നും ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടികൾ ഓടിയതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

  നടി റിയ ചക്രവർത്തി മാധ്യമപ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടി അഹാന കൃഷ്ണ കുമാർ

ജിത്തുവിനെയും,സോണിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് പെൺകുട്ടികളെ കണ്ടെത്തി കൗൺസിലിംഗിന് വിധേയരാക്കുകയായിരുന്നു. ജിത്തുവും,സോണിയും ആറുമാസത്തോളമായി മയക്ക് മരുന്ന് നൽകി പീഡിപ്പിക്കുന്നതായി പെൺകുട്ടികൾ കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴിയാണ് പ്രതികളെ പരിചയപെട്ടതെന്നും പെൺകുട്ടികൾ പറഞ്ഞു. കൂടാതെ മയക്ക് മരുന്ന് വിൽപ്പനയ്ക്കായി പ്രതികൾ പെൺകുട്ടികളെ ഉപയോഗിച്ചിരുന്നതായും, അപകട സമയത്ത് കാറിൽ കഞ്ചാവ് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

Latest news
POPPULAR NEWS