അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ മുങ്ങി ; അപകടത്തിൽ പരിക്കേറ്റയാൾ വഴിയിൽ കിടന്ന് മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ ഓട്ടോ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ വഴിയിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവറും വഴിയാത്രക്കാരനായ യുവാവുമാണ് അപകടത്തിൽപെട്ടത്. രാവിലെ ഫയർഫോഴ്‌സ് എത്തി ഇയാളെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം അപകടത്തിൽപെട്ട ആളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്ന് കളയുകയായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഓട്ടോ അപകടം നടക്കുമ്പോൾ നാട്ടുകാർ ഓടി കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പരിക്കേറ്റ ആളെ ഓട്ടോയിൽ തന്നെ കിടത്തുകയും ചെയ്തു. എന്നാൽ ഓട്ടോ ഡ്രൈവർ പരിക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

  അദ്ദേഹത്തെ ഗണവേഷത്തിൽ യാത്രയയക്കണം ; ഭാര്യയുടെ ആവശ്യപ്രകാരം രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ഗണവേഷം ധരിപ്പിച്ച് സംസ്കരിച്ചു

പരിക്കേറ്റ യുവാവ് എട്ട് മണിക്കൂറിലധീകം നേരം അവശ നിലയിൽ വഴിയിൽ കിടക്കുകയും മരണപ്പെടുകയുമായിരുന്നു. യുവാവിനെ വഴിയിലുപേക്ഷിച്ച് കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവർ ഇയാളെ ഉപേക്ഷിക്കുന്നതും പരിക്കേറ്റയാളെ വേദന കൊണ്ട് പുളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Latest news
POPPULAR NEWS