അപ്പന്റെ മരണ വാർത്ത പത്രത്തിൽ കൊടുക്കാൻ പൈസയ്ക്ക് വേണ്ടി പ്രമുഖ നടന്റെ മുൻപിൽ കൈ നീട്ടി പക്ഷെ അയാൾ തന്നില്ല ; ദുരനുഭവം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ഒരുകാലത്ത് സിനിമ എന്നാൽ ഉദയ പിക്ച്ചർ ആയിരുന്നു നിർമാണവും വിതരണവും എല്ലാം അവരയായിരുന്നു കുഞ്ചാക്കോ ബോബന്റെ പിതാവ് കുഞ്ചാക്കോ 1947 ലാണ് ഉദയ പിക്ച്ചർ ആരംഭിക്കുന്നത്. വലിയൊരു സിനിമ കുടുംബത്തിൽ ജനിച്ച താരമാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമായ കുഞ്ചാക്കോയുടെ മകന് സിനിമയിലെത്താൻ വലിയ കഷ്ടപ്പാടുകളും സഹിക്കേണ്ടി വന്നില്ല.

അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന് പക്ഷെ വലിയ ഹിറ്റുകൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല അനിയത്തിപ്രാവ് ഉണ്ടാക്കിയ ഓളം പിന്നെ കണ്ടില്ല. കുഞ്ചാക്കോ ബോബൻ കുറെ നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. പിന്നീട് ഒരു പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നത്.

സിനിമയിൽ എത്തിപ്പെടാൻ കുഞ്ചാക്കോ ബോബന് കഷ്ടപ്പെടേണ്ടി വന്നില്ലെങ്കിലും സിനിമയിൽ പിടിച്ച നിൽക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ താരത്തിന് സഹിക്കേണ്ടി വന്നിട്ടുണ്ട്. ഉദയ പിക്‌ചേഴ്‌സിന്റെ തകർച്ചയോടെ സിനിമയിൽ നിന്ന് ഏറെക്കുറെ താരം പുറത്തായിരുന്നു. അച്ഛന്റെ മരണത്തോടെ താരം പൂർണമായും സിനിമയിൽ നിന്ന് പുറത്തായ രീതിയായിരുന്നു.

  രാജഭരണകാലത്ത് പോലും കണ്ടിട്ടില്ല, അവാർഡ് ജേതാക്കളെ അപമാനിച്ചു ; മുഖ്യമന്ത്രിക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് സുരേഷ്‌കുമാർ

കുഞ്ചാക്കോ ബോബന്റെ അച്ഛൻ മരിച്ചപ്പോഴുള്ള വേദനിപ്പിക്കുന്ന കഥയാണ് കുഞ്ചാക്കോ ബോബന് പറയാനുള്ളത് താൻ വളരെ ലോല ഹൃദയനാണ് അതിന് കാരണം എന്റെ അപ്പനായിരുന്നു കാരണം അപ്പൻ ഒരു ബിസ്സിനസ്സുകാരനായിരുന്നു. ബിസിനസ്സുകാരൻ ആണെങ്കിലും അദ്ദേഹം സൗഹൃദങ്ങൾക്ക് വിലകല്പിക്കുന്ന മനുഷ്യനായിരുന്നു. അമ്മയുടെ സ്വർണ്ണമെടുത്ത് കൂട്ടുകാരനെ സഹായിക്കാൻ പോയ അപ്പൻ എന്റെ ഓർമയിലുണ്ട്. കാശ് തരാതെ മുങ്ങിയ സുഹൃത്തിനോട് വഴക്കിടാൻ അപ്പൻ പോയില്ല.

അപ്പൻ മരിക്കുന്ന സമയത് വലിയ രീതിയിൽ സാമ്പത്തിക പ്രശ്‌നം നേരിട്ടിട്ടുണ്ട്. അപ്പന്റെ മരണ വാർത്ത പത്രത്തിൽ കൊടുക്കാൻ വരെ എന്റെ കൈവശം പണമില്ലായിരുന്നു. അന്ന് മലയാളത്തിലെ പ്രമുഖ നടനോട് പണം കടം ചോദിച്ചപ്പോൾ അയാൾ തന്നില്ല. അത് ഒരുപാട് സങ്കടപ്പെടുത്തി അവസാനം സുഹൃത്ത് വഴി പലിശയ്ക്ക് പണമെടുത്താണ് അപ്പന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അതേസമയം ഞാൻ കടം ചോതിച്ചപ്പോൾ തരാതിരുന്ന പ്രമുഖ നടൻ പിന്നീട് എന്നോട് കടം ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഞാൻ കൊടുത്തിട്ടുണ്ടെന്നും കുഞ്ചാക്കോ പറയുന്നു.

Latest news
POPPULAR NEWS