അഫ്ഗാനിസ്ഥാനിൽ നിന്നും പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരിൽ ഇന്ത്യയിൽ നിന്ന് ഉള്ളവരുമുണ്ടന്ന് യു.എൻ റിപ്പോർട്ട്. 1400 ഓളം ഐ.എസ് ഭീകരരെ അഫ്ഗാൻ സൈന്യം കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. ഇവർക്കൊപ്പം ഇന്ത്യക്കാരും ഉള്ളതായി നേരെത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യു.എൻ സെക്യൂരിറ്റി കൗൺസിലും ഇക്കാര്യം ശരിവെയ്ക്കുകയാണ്. ഇന്ത്യ കൂടാതെ ഫ്രാൻസ്, കാനഡ, പാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി, മാലിദ്വീപ് തുടങ്ങിയ രാജ്യത്തു നിന്നുള്ളവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് യു.എൻ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇക്കൂട്ടത്തിൽ മലയാളികൾ ഉണ്ടോയെന്ന കാര്യം സ്ഥിതീകരിച്ചിട്ടില്ല. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ ഐ എസ് ഐ എൽ-കെ ഭീകര സംഘടനയിൽ 2500 ഓളം പേർ ഉള്ളതായും റിപോർട്ടുകൾ പറയുന്നു. ഇതിൽ ഇന്ത്യക്കാരുമുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പ്രവർത്തിക്കുന്ന ഐ എസ് ഐ എസിന്റെ ബ്രാഞ്ചാണ് ഐ എസ് ഐ എൽ-കെ, ഇവിടേയ്ക്ക് ആളുകളെ ഇന്റർനെറ്റ് വഴി റിക്രൂട്ട് നടത്തുന്നതായും യു.എൻ പറയുന്നു.