അഫ്ഘാൻ ജയിലിൽ കഴിയുന്ന മലയാളി തീവ്രവാദികളെ തൂക്കിലേറ്റാൻ സാധ്യത ; മകളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ആയിഷയുടെ പിതാവ് സുപ്രീംകോടതിയിൽ

ഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനങ്ങൾ നടത്താൻ രാജ്യം വിട്ട ആയിഷയെയും കൊച്ചുമകളെയും രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് ആയിഷയുടെ പിതാവ് സുപ്രീകോടതിയെ സമീപിച്ചു. കാസർഗോഡ് ഡെന്റൽ കോളേജിൽ പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട മുസ്‌ലീം യുവാവുമായി പ്രണയത്തിലായ സോണിയ സെബാസ്റ്റ്യൻ മതം മാറുകയും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിടുകയുമായിരുന്നു.

ആയിഷയുടെ ഭർത്താവ് ഭീകരപ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ടതോടെ ആയിഷയടക്കമുള്ള മലയാളി യുവതികൾ അഫ്ഗാനിസ്ഥാൻ തടവിൽ കഴിയുകയാണ്. അഫ്ഘാൻ തടവിൽ കഴിയുന്ന ആയിഷയെ നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് നേരത്തെ നിമിഷ ഫാത്തിമയുടെ മാതാവ് രംഗത്തെത്തിയിരുന്നു.

ഇന്ത്യ 2016 ൽ അഫ്ഘാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ രാജ്യംവിട്ടവരെ തിരിച്ചെത്തിക്കണമെന്നും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നുമാണ് ആയിഷയുടെ പിതാവിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നത്.

  കോവിഡ് പ്രതിസന്ധി രാജ്യത്തെ പാവപ്പെട്ടവരെ കൂടുതലായി ബാധിച്ചു: ഈ ഘട്ടത്തിൽ സർക്കാർ അവർക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആയിഷയുടെ മകൾ സാറയ്ക്ക് ഇപ്പോൾ ഏഴ് വയസാണ് പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജൻസിയുടെ യുഎപിഎ കേസിൽ പ്രതിയാണ്. 2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്.

അഫ്ഘാനും താലിബാനും ഇടയിലുള്ള പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് നീങ്ങിയാൽ വിദേശത്ത് നിന്നെത്തി തീവൃവാദപ്രവർത്തനം നടത്തിയതിന്റെ പേരിൽ തടവിൽ കഴിയുന്ന ആയിഷ അടക്കമുള്ളവരെ നിലവിൽ വധശിക്ഷയ്ക്ക് വിധിച്ചേക്കാമെന്നും ഐഷയുടെ പിതാവ് സെബാസ്റ്റ്യൻ പറയുന്നു. കൊച്ചുമകൾ സാറയെ സുരക്ഷിതയാക്കാനുള്ള ഉത്തരവാദിത്യം ഇന്ത്യക്ക് ഉണ്ടെന്നും സെബാസ്റ്റ്യൻ നൽകിയ ഹർജിയിൽ പറയുന്നു.

Latest news
POPPULAR NEWS