അബോധാവസ്ഥയിലായിരുന്നപ്പോൾ ഗ്രീനു തന്റെ നഗ്‌ന ചിത്രങ്ങൾ പകർത്തി ; വിവാഹ വാഗ്ദാനം നൽകി നഴ്‌സിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ന്യുഡൽഹി : മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഗ്രീനു ജോർജാണ് അറസ്റ്റിലായത്. സഹപ്രവർത്തകൻ കൂടിയായ ഇയാൾ 2014 മുതൽ യുവതിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

നഴ്‌സിങ് പഠനത്തിന് ശേഷം ജോലിക്കായി ഡൽഹിയിൽ എത്തിയ യുവതി ഗ്രീനുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകൻ എന്ന പരിജയത്തിൽ ഒരു ദിവസം ഗ്രീനു യുവതിയുടെ താമസ സ്ഥലത്തെത്തി ശീതള പാനിയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഗ്രീനു പിന്മാറുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

അതേസമയം താൻ അബോധാവസ്ഥയിലായിരുന്നപ്പോൾ ഗ്രീനു തന്റെ നഗ്‌ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നൽകി ചണ്ഡിഗഡിൽ വച്ചും പീഡിപ്പിക്കാൻ ശ്രമം നടത്തിയെന്നും. തുടർന്ന് ഗ്രീനുവിന്റെ കുടുംബം വിവാഹത്തിന് സമ്മതം അറിയിക്കുകയും കുടുംബത്തോടൊപ്പം താൻ താമസിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു.

  ദേവനന്ദയുടെ ക്‌ളാസ്സ് മുറിക്ക് ഇനി ദേവനന്ദയുടെ പേര് ; ഒന്നാം ക്ലാസ്സ് മുറിക്കാണ് ദേവനന്ദയുടെ പേരിടുന്നത്

2019 ൽ ഗ്രീനു തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നെന്നും. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയും തന്നെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഗ്രീനു ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS