വില്ലനായി വന്ന് നടനായി മാറി പിന്നെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താര പ്രതിഭയാണ് സാക്ഷാൽ മോഹൻലാൽ. നായകനാകാനുള്ള ലുക്ക് ഇല്ലെന്ന് പറഞ്ഞ് കളിയാക്കിവർക്കുള്ള മറുപടി തന്റെ അഭിനയ മികവിലൂടെ മോഹൻലാൽ നൽകി. മലയാള സിനിമയുടെ വളർച്ചയിലും താരത്തിന്റെ സംഭാവനകൾ ഏറെയാണ്. അഭിനയത്തിനൊപ്പം നിമാതാവിന്റെ വേഷവും ഗായകന്റെ വേഷവും ഭംഗിയായി മോഹൻലാൽ കൈകാര്യം ചെയ്തു.
മോഹൻലാലിന്റെ വർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയാവാറുണ്ട്. മോഹൻലാൽ ഒരു ചിത്രം പങ്ക് വച്ചാൽ പോലും അത് വൈറലാവുന്നു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ അത്തരത്തിലൊരു ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് അഭിനയത്തിന് സമ്മാനം വാങ്ങിയ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. എന്നാൽ അഭിനയത്തിൽ മോഹൻലാലിന് അന്ന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. മോഹനലാലിനെ പിന്നിലാക്കിയ ആ ഒന്നാം സ്ഥാനക്കാരനെ കുറിച്ചാണ് ചർച്ച പുരോഗമിക്കുന്നത്.
മോഹൻലാലിനെ പിന്നിലാക്കി സുരേഷ് കുമാർ എന്നയാളാണ് അഭിനയത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പക്ഷെ അഭിനയ കുലപതിയെ പിന്നിലാക്കിയ ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ മോഹൻലാൽ ഇന്ന് മലയാളക്കരയുടെ അഭിമാനമായി തുടരുന്നു എന്നും ആരാധകർ പറയുന്നു.
ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാവാലം ശ്രീകുമാറിനെയും ഫോട്ടോയില്‍ കാണാം. അന്ന് കലാമേളയില്‍ മികവ് തെളിയിച്ചവരുടെ ഫോട്ടോ ഒരു മാസികയില്‍ അച്ചടിച്ചു വന്നിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് മോഹൻലാൽ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സൂപ്പർഹിറ്റുകൾ പിറന്നതോടെ
മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്നു. സിനിമയുടെ എല്ലാ മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച മോഹൻലാൽ സംവിധായകനാവാൻ തയ്യാറെടുക്കുകയാണ്.