അഭിനയിക്കാൻ പോകണമെങ്കിൽ അവനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അച്ഛൻ പറഞ്ഞു ; സ്വാതി പറയുന്നു

ഭ്രമണം എന്ന സീരിയലിൽ കൂടി മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സ്വാതി നിത്യനന്ദ്. ലോക്ക് ഡൌൺ സമയത്ത് നടന്ന താരത്തിന്റെ അപ്രതീക്ഷിത വിവാഹവും വാർത്തയായി മാറിയിരുന്നു. ഭ്രമണം സീരിയലിന്റെ ക്യാമറാമാനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ കൂടി സ്വാതി പങ്കുവെയ്കാറുമുണ്ട്.

വില്ലത്തി റോളിലാണ് താരം തിളങ്ങിയതെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു സ്വാതി. വീട്ടുകാരുടെ എതിർപ്പോടെ നടന്ന വിവാഹത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അടക്കം താരത്തിന് ഒരുപാട് വിമർശങ്ങൾ കേട്ടിരുന്നു. ഇപ്പോൾ ആ കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സ്വാതി. വിവാഹ വാർത്ത ആദ്യം അറിഞ്ഞപ്പോൾ വീട്ടിൽ പ്രശനമായെന്നും താരം പറയുന്നു.

തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ വിഷയമായെന്നും തുടർന്ന് പ്രതീക്ഷമായുള്ള ബന്ധം തുടരില്ലന്ന് വാക്ക് വാങ്ങിയ ശേഷമാണ് അച്ഛന്റെ തന്നെ സീരിയലിൽ അഭിനയിക്കാൻ വിട്ടതെന്നും സ്വാതി പറയുന്നു. പ്രശനങ്ങൾ ഉണ്ടായിട്ടും പ്രണയത്തിൽ നിന്നും പിന്നോട്ട് പോയില്ലന്നും ലോക്ക് ഡൌൺ സമയമായ മെയ്‌ 23 ന് വിവാഹം നടന്നെന്നും താരം പറയുന്നു.