അഭിനയിക്കാൻ പോയിരുന്നത് ഭർത്താവിന് താല്പര്യമില്ലാതെ ; ഉപ്പും മുളകിലെ പൂജ പറയുന്നു

ഏറെ ആരാധകർ ഉള്ള ഒരു ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ഫ്ലവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള കണ്ണീർ സീരിയലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു പാരമ്പരയാണിത്. ഉപ്പും മുളകിലെ എല്ലാവരും അവരവരുടെ കുടുംബാംഗത്തെ പോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ പരമ്പരയിൽ ഏറ്റവും അവസാനമായി കടന്നു വന്ന കഥാപാത്രമാണ് പൂജ ജയറാം. ആങ്കർ, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയായ അശ്വതി എസ് നായരാണ് ഈ കഥാപാത്രമായി എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ആളുകൂടിയാണ് അശ്വതി. ഉപ്പും മുളകിലേക്ക് വരാനുണ്ടായ സാഹചര്യം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ഭർത്താവിന് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അഭിനയം. അഭിനയിക്കാൻ പോകുന്നത് താല്പര്യമില്ലായിരുന്നു. എന്നാൽ ഉപ്പും മുളകിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു. ഹരി എന്നാണ് ഭർത്താവിന്റെ പേര്. ഭർത്താവും തന്റെയും ഹരിയുടെയും വീട്ടുകാരും പൂർണ്ണ പിന്തുണ നൽകുന്നുണ്ട് . തന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് താരം പറഞ്ഞു.