ലാൽ ജോസഫ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് അമലപോൾ. കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് രംഗത്ത് സജീവമായ താരം മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. അമലപോൾ ആദ്യ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുകയാണുണ്ടായത്. തുടരെ തുടരെ ചെയ്ത ചിത്രങ്ങൾ പരാജയമായതോടെ അമല പോൾ സാധാരണ വേഷങ്ങൾക്ക് പകരം ഗ്ലാമറസ് വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ വലിയൊരു തിരിച്ച് വരവ് നടത്തിയത്. ഏറെ നാളത്തെ പരാജയ ചിത്രങ്ങൾക്കൊടുവിൽ മൈന എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ തരത്തിന് സാധിച്ചു. തമിഴ് ചലച്ചിത്ര മേഖലയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു മൈന പ്രഭു സോളമൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൈന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിലെ മുൻനിര നായകൻമാരിലൊരാളായ മോഹൻലാലിന്റ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച താരം ലൈല ഒ ലൈല, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, ഷാജഹാനും പരീക്കുട്ടിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായി മാറി. മലയാളത്തിലും തെലുങ്കിലും കന്നടയിലും തമിഴിലും തിരക്കുള്ള നടി എന്നതിനപ്പുറത്ത് നിരവധി ആരാധകരെയും അമല പോൾ സ്വന്തമാക്കി.
സിനിമയിൽ എത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണെന്നും തന്റെ കുടുംബത്തിൽ സിനിമമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വ്യക്തി താനെണെന്നും അതുകൊണ്ട് തന്നെ താൻ സിനിമ ജീവിതം തിരഞ്ഞെടുക്കുബോൾ തന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ ഉണ്ടായിരുന്നതായും താരം പറയുന്നു. പിന്തുണ നൽകിയെങ്കിലും താൻ സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടുകാർക്ക് നല്ല പേടിയുണ്ടായിരുന്നതായും താരം പറയുന്നു. വീട്ടുകാരുടെ ഭയം പോലെ തന്നെ ചലച്ചിത്രമേഖലയിൽ നിന്നും ആദ്യമൊക്കെ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അമല പോൾ പറയുന്നു.
താൻ അഭിനയിച്ച ആദ്യകാല ചിത്രങ്ങൾ ഒന്നുതന്നെ വിജയമായിരുന്നില്ലെന്നും. അഭിനയിച്ച സിനിമകൾ പരാജയമായതോടെ ഈ മേഖല ഉപേക്ഷിക്കാനായിരുന്നു തന്റെ തീരുമാനമെന്നും താരം പറയുന്നു. എന്നാൽ പ്രഭു സാറിന്റെ മൈന എന്ന ചിത്രം തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും അതോടെ തനിക് ഒരു ആത്മവിശ്വാസം കൈവന്നെന്നും താരം പറയുന്നു. തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി താൻ മാറുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ ആഗ്രഹിക്കാത്തത് പലതും തന്നെ തേടിയെത്തിയെന്നും അമല പോൾ പറയുന്നു. സിനിമാ ജീവിതം എന്നന്നേക്കുമായി ഉപേക്ഷിക്കാനിരിക്കുന്ന സമയത്താണ് മൈന എന്ന സിനിമ തന്നെ തേടി എത്തുന്നത് അതുകൊണ്ട് തന്നെ എന്ത് ചെയ്തിട്ടായാലും ആ കഥാപാത്രത്തെ മികവുറ്റതാക്കണമെന്ന് മനസ്സിൽ കരുതിയിരുന്നതായും താരം പറയുന്നു. ആ ചിത്രം ചെയ്തില്ലായിരുന്നെങ്കിൽ താൻ ഇന്ന് സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്നും അമല പോൾ പറയുന്നു.