ഇടുക്കി: മഹാരാജാസ് കോളേജിൽ വെച്ച് കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ വീട് സന്ദർശിക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി എം പി അവിടുത്തെ ജനങ്ങളുമായി സംസാരിച്ചപ്പോൾ പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിരുന്നു. എന്നാൽ അന്ന് ഒരു സെൽഫിയുടെ പേരിൽ സുരേഷ് ഗോപി എം പിയെ സമൂഹ മാധ്യമങ്ങളിൽ കൂടി കടന്നക്രമിച്ചിരുന്നു. മലിനമായ ജലം ഉപയോഗിക്കുന്നത് മൂലം മഞ്ഞപിത്തം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാട്ടിയ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞു കൊണ്ട് സുരേഷ് ഗോപി തന്റെ എം പി ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ മുടക്കി ആർഒ പ്ലാന്റ് അടക്കമുള്ള കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പണി പൂർത്തിയായി വന്നപ്പോൾ ഏതാണ്ട് ഒരുകോടി രൂപയോളം ചിലയായി.
സുരേഷ് ഗോപി എംപിയുടെ ശ്രമഫലം കൊണ്ട് വര്ഷങ്ങളായി നേരിട്ടിരുന്ന കുടിവെള്ള ക്ഷാമത്തിനുള്ള ബുദ്ധിമുട്ടിൽ നിന്നും വട്ടമടയിലെ ജനങ്ങൾ കരകയറുകയാണ്. സുരേഷ് ഗോപി എം പിയുടെ ഫണ്ടിൽ നിന്നും ഒരുകോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു വേണ്ടി സമർപ്പിക്കും.