അമിതമായി മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നല്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയതിനെ തുടർന്ന് മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാനുള്ള തീരുമാനവുമായി സർക്കാർ. ഇത് സംബന്ധിച്ച് എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് മദ്യം കിട്ടാതെ വന്നതോടെ രണ്ടു പേർ കേരളത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വരും ദിവസങ്ങളിൽ ആവർത്തിക്കാതിരിക്കാൻവേണ്ടിയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ തയ്യാറായത്. വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

  ആശ്രമം കത്തിച്ച കേസ് ; മുഖ്യസാക്ഷി മൊഴി മാറ്റിയതിന് പിന്നിൽ ആർഎസ്എസ്

Latest news
POPPULAR NEWS