ഡൽഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ഡോക്ടർ റൺദീപ് ഗുലേരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അമിത് ഷായെ പരിശോധിക്കുന്നത്. നിലവിലെ അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് എയിംസ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ചയാണ് ഹോസ്പിറ്റൽ വിട്ടത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ഹോം ഐസലേഷൻ കഴിയുകയായിരുന്നു.