അമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം: കമന്റിനു പിന്തുണ നൽകിയ സൈനികനെതിരെ നടപടി

അമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം എന്ന കമന്റിന് കമന്റിനു പിന്തുണ നൽകിയ സൈനികനെതിരെ നടപടി. ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മെഹബൂബ് എന്ന യുവാവ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വധിക്കാൻ ആഹ്വനം ചെയ്യുന്നതിന് പിന്തുണ നൽകിയത് പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. മെഹബൂബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ മോദിയെയും അമിത് ഷായെയും അടുത്തു കിട്ടിയാൽ തട്ടിക്കളയാൻ ആഹ്വാനം ചെയ്ത് മറ്റൊരു യുവാവ് കമന്റിട്ടതിനാണ് മെഹബൂബ് പിന്തുണ നൽകിയത്.

പ്രതിഷേധം ശക്തമായതോടെ മെഹ്ബൂബിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ആർമി എന്നാണ് വിവരം. ആർമി പോലീസ് മെഹ്ബൂബിനെ കസ്റ്റഡിയിൽ എടുത്തതായും ചോദ്യം ചെയ്ത് വരികയാണെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Also Read  ഇന്ത്യാ സന്ദർശനത്തിനായി ഡൊണാൾഡ് ട്രമ്പ് എത്തുന്ന ദിവസം പ്രതിഷേധിക്കുമെന്നു സീതാറാം യെച്ചൂരി