അമൃത സുരേഷ് ഇത്രയും തരം താഴരുത്, ബാല രക്ഷപെട്ടത് നന്നായി എന്നൊക്കെ പറയുന്നവർക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായാണ് താരം ആദ്യമായി മിനിസ്‌ക്രിനിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്കുവേണ്ടി ഗാനമാലപിച്ച താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന ഗായികയായി മാറി. ഗായത്രി സുരേഷ് അവതരികയായെത്തിയ പരിപടയിൽ ഗസ്റ്റ് ആയി വന്ന നടൻ ബാലയുമായി പ്രണയത്തിലായ താരം പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങൾക്ക് ശേഷം ബാല മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമൃത സുരേഷ് ഇതുവരെയും മറ്റൊരു വിവാഹത്തിന് തയാറായിട്ടില്ല. ബാലയുടെയും അമൃതയുടെയും മകൾ അമൃതയുടെ കൂടെയാണ് താമസം.

ഗായിക എന്നതിലുപരി മോഡലിംഗ് രംഗത്തും അമൃത സുരേഷ് സജീവമാണ്. യുട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷുമായി വലോഗ് ചെയ്യാറുള്ള താരത്തിന് സഹോദരി അഭിരാമി സുരേഷുമായി ചേർന്നുള്ള അമൃതം ഗമയ എന്ന ഒരു മ്യൂസിക്ബാൻഡും സ്വന്തമായുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന വ്യാജ വർത്തയെകുറിച്ചു ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.

  കൊലച്ചതിയായിപ്പോയി ; വീട്ടുമുറ്റത്ത് പൂച്ചെടിയാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് നട്ടു വളർത്തിയ വീട്ടമ്മയ്‌ക്കെതിരെ കേസ്

amritha abhirami
ഈ അടുത്ത് അമൃത തന്റെ സുഹൃത്തും ബാൻഡ് അംഗവുമായ സാംസൺ എന്ന ഗായകനുമായി പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അമൃത ഇത്രയും തരം താഴരുത് എന്നായിരുന്നു ഈ വീഡിയോയ്‌ക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വന്ന വീഡിയോ വാർത്ത. ഇത് കൂടാതെ നിരവധി മോശം കമന്റുകളും അമൃത പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്നിരുന്നു ബാല രക്ഷപെട്ടത് നന്നായി എന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഇതിനെല്ലാമുള്ള മറുപടിയാണ് താരം ഇപ്പോൾ രംഗത്തെത്തിയത്. താൻ പങ്കുവെച്ച വീഡിയോയിൽ തരം താഴാൻ എന്തിരിക്കുന്നു എന്ന് ഗായത്രി ചോദിക്കുന്നു. വാക്കുകൾ വളച്ചൊടിക്കുകയും വാക്കുകൾക്ക് മറ്റൊരു വ്യാഖ്യാനം നൽകുകയുമാണ് ചിലർ ചെയ്യുന്നത്. ഇത്തരം പ്രവർത്തികൾ തന്നിൽ ഏറെ വിഷമമുണ്ടുക്കുന്നുവെന്നുമാണ് താരം പറയുന്നു.

Latest news
POPPULAR NEWS