തിരുവനന്തപുരം: അമേരിക്കയിലെ ഹൂസ്റ്റണിലാണിലെ ചികിത്സ പൂർത്തിയാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തെത്തി. എ കെ ജി സെന്റർ സന്ദർശിച്ചു നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി.
ഇനിയുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിൽക്കാനാണ് തീരുമാനം. വിദഗ്ധമായ ചികിത്സയ്ക്കായാണ് കോടിയേരി അമേരിക്കയിലേക്ക് പോയത്. സംഘടനാ പ്രവർത്തനത്തിന് ഉടനെ തന്നെ ഇറങ്ങുമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.