അമേരിക്കയിൽ കൊറോണ ഗവേഷണ കണ്ടെത്തൽ നടത്തുന്ന ചൈനീസ് വംശജൻ കൊല്ലപ്പെട്ടു, പിന്നിൽ ചൈനയുടെ കളി ? കൊറോണ വൈറസിനെ പറ്റി പരീക്ഷണങ്ങൾ നടത്തുകയും നിർണായക കാര്യങ്ങൾ കണ്ടെത്താനും ദിവസങ്ങൾ ബാക്കി നിൽക്കേ ചൈനീസ് വംശജൻ പ്രൊഫെസർ ബിങ് ലിയ വെടിയേറ്റ് കൊല്ലപ്പെട്ടു.
പിറ്റ്സ് ബെർഗ് സർവകലാശാല പ്രൊഫസർ കൂടിയാണ് കൂടിയാണ് ലിയ. കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് വരെ കോവിഡുമായി ബന്ധപെട്ടു നിർണായക കണ്ടെത്തലുകൾ നടത്താൻ ഇരുന്നയാണ് ലിയ എന്ന് സർവകാലശാലയിലെ സഹപ്രവർത്തകർ പറയുന്നു. ലിയയുടെ വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ശരീരം കണ്ടെത്തിയത്. ലിയയുടെ കഴുത്തിനും തലക്കും വെടിയെറ്റിട്ടുണ്ട്. ലിയുവിനെ വെടിവെച്ച് കൊന്നുവെന്ന് കരുതുന്ന ആളുടെ ശവവും പൊലീസിന് കണ്ടുകിട്ടിയിട്ടുണ്ട്.
ലിയും ഇയാളും തമ്മിൽ പരിചയക്കാരായിരുന്നു. വീടിന് അടുത്ത് നിർത്തിയിട്ട കാറിൽ സ്വയം വെടിയുതിർത്ത് ഇയാൾ ആത്മഹത്യ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനമാണ് പോലീസ് കണ്ടെത്തൽ.കൊലക്ക് പിന്നിൽ ഉള്ള കാര്യം ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, കൊറോണ വൈറസിന്റെ സെല്ലുലാർ മെക്കാനിസവുമായി ഉള്ള പരീക്ഷണത്തിന്റ ഇടയിലാണ് ഇ മരണം.