അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസംഗം നമസ്തേ ട്രംപ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു തുടങ്ങിയത്. പരിപാടിയിൽ പങ്കെടുക്കാനായി ട്രംപ് കുടുംബ സമേതമാണ് എത്തിയത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം എന്നും ദൃഡമായി നിലനിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.