അമ്പലമുക്കിലുള്ള സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ റെയിഡ്: മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുകള് ഫ്ലാറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറിലധികമായി പരിശോധന നടത്തിയത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മാധ്യമ പ്രവർത്തകരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അകത്തു പ്രവേശിപ്പിച്ചില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് എത്രത്തോളം പങ്കുണ്ടെന്നുള്ള കാര്യവും കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. എന്നാൽ നിലവിൽ സ്വപ്ന സുരേഷ് ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് പല ഉന്നതരുമായും ബന്ധമുള്ളതായും കരുതുന്നുണ്ട്.

  പന്തീരാങ്കാവ് വിഷയത്തിൽ 3 പേർ എൻ ഐ എയുടെ കസ്റ്റഡിയിൽ: പിടിയിലായവരിൽ ഒരു മാധ്യമ പ്രവർത്തകനും

Latest news
POPPULAR NEWS