അമ്മയുടെ വേദന മനസിലാക്കുന്നു, ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്

തിരുവനന്തപുരം : മലമ്പുഴ കൂർമ്പാച്ചി മലയിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ ചെറാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബാബുവിന്റെ അമ്മയുടെ അപേക്ഷയെ തുടർന്നാണ് കേസെടുക്കുന്നതിൽ നിന്നും പിന്മാറിയതെന്നും മന്ത്രി വ്യക്തമാക്കി. ബാബുവിനെയും അമ്മയെയും ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു നടപടിയും വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

കൂർമ്പാച്ചി മലയിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ ബാബുവിനെതിരെ നടപടിയെടുക്കാൻ നേരത്തെ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ മകന് സംഭവിച്ച വീഴ്ച ക്ഷമിക്കണമെന്ന് അപേക്ഷിച്ച് ബാബുവിന്റെ അമ്മ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കുന്നതിൽ നിന്നും വനംവകുപ്പ് പിന്മാറിയത്. ബാബുവിന്റെ അമ്മയുടെ വേദന ഉൾക്കൊള്ളുന്നുവെന്നും നിയമനടപടിയുമായി മുന്നോട്ട് പോകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

  മോഹന വാഗ്ദാനം നൽകി യുവാവിൽ നിന്നും ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് പതിനെട്ട് ലക്ഷം രൂപ

ബാബു കയറിയ കൂർമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഇവിടെ അതിക്രമിച്ചു കയറിയാൽ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം വനം വകുപ്പിന് കേസെടുക്കാം. എന്നാൽ തൽക്കാലം അമ്മയുടെ വേദനയെ മാനിച്ച് നടപടി സ്വീകരിക്കുന്നില്ലെന്നും ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജീവന് ഭീഷണിയുണ്ടാകുമെന്ന വസ്തുത മനസിലാക്കണെമന്നും മന്ത്രി പറഞ്ഞു.

Latest news
POPPULAR NEWS