മലപ്പുറം : പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങിയ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി വിനീഷാണ് കീഴടങ്ങിയത്. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിലാണ് പ്രതി കീഴടങ്ങിയത്.
പെൺകുട്ടിയുടെ അമ്മമ്മയുമായി യുവാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു. പെൺകുട്ടിയും അമ്മയും താമസിക്കുന്ന വാടക വീട്ടിലെ നിത്യ സന്ദർശകനായിരുന്നു വിനീഷ്. രണ്ട് വർഷത്തോളമായി വിനീഷ് നിരന്തരം വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മലപ്പുറം വനിതാ പോലീസിൽ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന്. മകളെ പീഡിപ്പിക്കാൻ കാമുകന് സൗകര്യം ഒരുക്കിയ അമ്മയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡന വിവരം പുറത്തായതോടെ യുവാവ് ഒളിവിൽ പോകുകയായിരുന്നു.