അമ്മയെ പീഡി-പ്പിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച തന്നെ സിഗരറ്റിനു കുത്തി, മുഖത്തടിച്ചു: മകന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്

തിരുവനന്തപുരത്ത് യുവതിയെ കൂട്ടബലാ-ൽസംഗം ചെയ്തത് തടയാൻ ശ്രമിച്ച അഞ്ചു വയസുകാരനായ മകനെ സിഗരറ്റിനു കുത്തിയെന്ന് മൊഴി. യുവതിയുടെ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നും പൈസ വാങ്ങുകയും ശേഷം യുവതിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ചേർന്നു യുവതിയെ പീഡി-പ്പിക്കുകയായിരുന്നു. തന്റെ ഭർത്താവ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ തന്നെ ഉപദ്ര-വിച്ചവരിൽ ഒരാളെ മാത്രമേ ഭർത്താവിന് അറിയുകയുള്ളെന്നും ഭർത്താവിനു പണം നൽകിയതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെയും കൂട്ടി വന്നതായാണ് കരുതുന്നത്.

അച്ഛന്റെയും അമ്മയുടെയും കൂടെ ബീച്ചിലേക്ക് എത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ചു വയസുകാരനായ മകൻ പോലീസിനോട് പറഞ്ഞു. കൂടാതെ തിരിച്ചു പോകാൻ ശ്രമിച്ച അമ്മയെയും മകനെയും ബലം പ്രയോഗിച്ചു ഔട്ടോയിൽ കയറ്റിയതായും പറഞ്ഞു. തുടർന്ന് നാലുപേർ ചേർന്നു മാതാവിനെ പീഡി-പ്പിച്ചെന്നും തടയാൻ ശ്രമിച്ച തന്നെ സിഗററ്റിന് കുത്തിയെന്നും ഉറക്കെ കരഞ്ഞപ്പോൾ മുഖത്തു അടിച്ചെന്നും മകൻ പറഞ്ഞു. കേസിലെ പ്രതികൾക്കും ഭർത്താവിനുമെതിരെ മകന്റെ തെളിവുകൾ കേസിൽ കൂടുതൽ ഗുണം ചെയ്യും.