അമ്മുമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊച്ചുമകളെ പോലിസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര: അമ്മുമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊച്ചുമകളെ പോലിസ് അറസ്റ്റ് ചെയ്തു. ഇരണുർ നിഷാഭാവിനിൽ സരസമ്മയെയാണ് കൊച്ചുമകൾ നിഷ തടി കഷ്ണം ഉപയോഗിച്ച് കൊലപെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ സരസമ്മയുടെ തലയ്ക്ക് പരിക്കെറ്റു ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ സരസമ്മയെ ആശുപത്രിയിലെത്തിച്ചു.

അമ്മുയുടെ പേരിലുള്ള വസ്തുക്കൾ കൊച്ചുമകളായ നിഷയുടെ പേരിൽ എഴുതി വെയ്ക്കൻ ആവിശ്യപെടുകയും ഇതിന് വിസമ്മതിച്ച സരസമ്മയെ കൊച്ചുമകൾ തടികഷ്ണം ഉപയോഗിച്ച് കൊലപെടുത്താൻ ശ്രമം നടത്തുകയുമായിരുന്നുവെന്ന് കെട്ടാരക്കര സി ഐ ജോസഫ് ലിയോണി പറഞ്ഞു