കൊച്ചി : താരസംഘടയായ അമ്മയുടെ പുതിയ ഭരണ സമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻ പിള്ള രാജുവും,ശ്വേതാ മേനോനും വിജയിച്ചു. ഔദ്യോഗിക പാനലിൽ നിന്ന് മത്സരിച്ച ആശാ ശരത്ത് തോറ്റു. പ്രസിഡന്റായി മോഹൻലാലും, ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഉണ്ണി മുകുന്ദൻ,ബാബുരാജ്,ലാൽ,മഞ്ജുപിള്ള,ലെന,രജന നാരായണൻകുട്ടി, സുധീർ കരമന,സുരഭി ലക്ഷ്മി,ടിനി ടോം,ടോവിനോ തോമസ് വിജയ് ബാബു എന്നിവർ വിജയിച്ചു. അതേസമയം എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച നിവിൻ പൊളി,ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ പരാജയപെട്ടു.