മലയാള ചലച്ചിത്രതാരവും സീരിയൽ നടനുമായ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയെ ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. യുവതാരനിരയെ അണിനിരത്തി രാജീവ് രവി സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പൊളി ചിത്രത്തിലും ലുക്കാ എന്ന ടോവിനോ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ആറു ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ആണ് താരത്തിന്റെ യുട്യൂബ് ചാനലിനുള്ളത്. ഇശാനി കൃഷ്ണ, ദിയ, ഹൻസിക എന്നിങ്ങനെ മൂന്ന് സഹോദരിമാരാണ് താരത്തിനുള്ളത് മൂന്ന് സഹോദരിമാരും അഭിനയത്തിലും വ്ളോഗിങ്ങിലും കഴിവ് തെളിയിച്ചവരാണ്. ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്. തങ്ങളുടെ പുത്തൻ ഫോട്ടോ ഷൂട്ട് വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള താരത്തിനും കുടുംബത്തിനും ആരാധകർ ഏറെയാണ്.
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് വയറലായി മാറുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാറുള്ള താരം നിരവധി സൈബർ ആക്രമണങ്ങൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. 2011 ൽ തന്റെ കുഞ്ഞനുജത്തിയായ ഹൻസിക കൃഷണയിക്കൊപ്പമുള്ള ചിത്രവും ഒപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ താരം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
തന്റെ ഒൻപതാമത്തെ വയസിലാണ് അമ്മ നാലാമതും ഗർഭിണിയാണെന്ന കാര്യം താൻ അറിയുന്നത് എന്നും കൂട്ടുകാർ അറിഞ്ഞാൽ നാണക്കേടാവും എന്ന് കരുതിയിരുന്നെന്നും ഇക്കാര്യം അറിഞ്ഞപ്പോൾ മുതൽ തന്റെ മനസ്സ് വളരെ ആകുലപെട്ടിരുന്നുവെന്നും താരം പറയുന്നു. എന്നാൽ അവൾ എന്റെ അടുത്തെത്തിയപ്പോൾ മുതൽ താൻ വളരെ സന്തോഷവതിയായെന്നും ഇവൾ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ എത്രയധികം സന്തോഷം കാണില്ലായിരുന്നെന്നും അഹാന പറയുന്നു. തനിക്ക് അവളെ കെട്ടിപിടിക്കാനും തല്ലാനും ശാസിക്കാനും സ്നേഹിക്കാനുമുള്ള അവകാശമുണ്ടെന്നും അവൾ എന്റെ ജീവിതത്തിലെ സന്തോഷമാണെന്നും അവളെ തന്നെ വളരെ അതികം സ്നേഹിക്കുന്നു എന്നുമാണ് താരം കുറിപ്പിലൂടെ പറയുന്നത്.