നായികയായും അമ്മയായും സഹോദരിയായും മലയാളി പ്രേക്ഷരുടെ മനം കവർന്ന താരമാണ് ശാന്തി കൃഷ്ണ. 1976 ൽ പുറത്തിറങ്ങിയ ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. എന്നാൽ താരത്തിന്റെ ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് പനിനീർ പുഷ്പ്പങ്ങൾ, ആലവട്ടം,ചില്ല്, നയം വ്യക്തമാക്കുന്നു, പിൻഗാമി, മഹാനഗരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശാന്തികൃഷ്ണ അഭിനയിച്ചു.
ചലച്ചിത്ര മേഖലയിൽ സജീവമായ സമയത്തായിരുന്നു നടൻ ശ്രീനാഥുമായി താരം പ്രണയത്തിലാകുന്നത്. തുടർന്ന് 1984 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്നും ശാന്തി കൃഷ്ണ വിട്ട് നിൽക്കുകയും ചെയ്തു. എന്നാൽ ദാമ്പത്യ ജീവിതം പരാജയമായതോടെ ശ്രീനാഥുമായുള്ള വിവാഹബന്ധം വേർപെടുത്തുകയും തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂഷനിൽ സെക്രട്ടറിയായിരുന്ന സദാശിവൻ ബജോരയെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാൽ രണ്ടാം വിവാഹവും പരാജയമായതോടെ വീണ്ടും താരം വിവാഹമോചനം നേടുകയായിരുന്നു.
തന്റെ ആദ്യ വിവാഹം പ്രായത്തിന്റെ പക്വതയില്ലായിമ കൊണ്ട് സംഭവിച്ചതാണെന്നും സിനിമയിൽ കാണുന്നതു പോലെയായിരിക്കും പ്രണയവും തുടർന്നുള്ള ജീവിതവും എന്ന് താൻ കരുതിയിരുന്നെന്നെന്നും എന്നാൽ അതല്ല ജീവിതമെന്നു മനസിലാക്കാൻ വൈകിപോയെന്നും താരം പറയുന്നു. താനും ശ്രീനാഥും തമ്മിൽ ഒരു കാര്യത്തിലും പൊരുത്തമുണ്ടായിരുന്നില്ല എന്നും പരസ്പരം യോജിക്കാതെയാണ് തങ്ങൾ ഒൻപത് വർഷം ജീവിച്ചതെന്നും താരം പറയുന്നു. ഭാര്യയും ഭർത്താവും ഒൻപത് വർഷം ജീവിച്ചത് അപരിചിതരെ പോലെയാണ് പിന്നീടാണ് വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചതെന്നും ശാന്തി കൃഷ്ണ പറയുന്നു.
തന്റെ രണ്ടവിവാഹം തനിക്ക് യോജിച്ചതായിട്ടാണ് ആദ്യമൊക്കെ തോന്നിയതെങ്കിലും പതിയെ അതിലും കുറേ പ്രശ്നങ്ങൾ കടന്നുവരികയായിരുന്നു. ഒരു യാന്ത്രികമായ ജീവിതം പോലെയായിരുന്നു താൻ ജീവിച്ചതെന്നും തന്റെ മക്കളെ കൂടി ഓർക്കുമ്പോൾ വളരെ വിഷമത്തിടെയാണ് താൻ രണ്ടാം വിവാഹം വേർപിരിഞ്ഞത് എന്നും താരം പറയുന്നു. വിവാഹ ബന്ധങ്ങൾ വേർപിരിഞ്ഞതോടെയാണ് താരം വീണ്ടും സിനിമയിൽ സജീവമായത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, കുട്ടനാടൻ മാർപാപ്പ, അരവിന്ദന്റെ അതിഥികൾ, വിജയ് സൂപ്പറും പൗർണ്ണമിയും, മാർഗം കളി തുടങ്ങി നിരവധി ചിത്രങ്ങളിൽ രണ്ടാം വരവിൽ ശാന്തി കൃഷ്ണ അഭിനയിച്ചു