കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടിയും മോഡലുമായ കങ്കണ റണൗട്. കങ്കണ അവതാരികയായെത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് താരം കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. നിരവധി കുട്ടികൾ ലൈംഗീക അതിക്രമങ്ങൾക്ക് ഇരയാകുകയോ, ലൈംഗീക ചുവയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് താരം പറയുന്നു. പക്ഷെ ഇക്കാര്യങ്ങൾ ആരും പൊതുവേദികളിൽ തുറന്ന് പറയാൻ തയ്യാറാവുന്നില്ലെന്നും കങ്കണ പറഞ്ഞു.
കുട്ടികൾക്ക് പല രീതിയിൽ ഇത്തരത്തിൽ മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും കുട്ടിക്കാലത്ത് താനും ഇത്തരത്തിൽ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന ഒരു പയ്യൻ എന്റെ ശരീരത്തിൽ മോശമായി സപർശിക്കുകയായിരുന്നു. കുട്ടി ആയിരുന്നതിനാൽ അന്ന് എനിക്കതിന്റെ അർഥം മനസിലായില്ലെന്നും താരം പറയുന്നു.
വീട്ടുകാർ എത്രയോക്കെ കരുതിയാലും ഇത്തരം സാഹചര്യങ്ങളിലൂടെ കുട്ടികൾ കടന്ന് പോകേണ്ടി വരുമെന്നും കങ്കണ പറയുന്നു. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തന്റെ ആറാം വയസിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ.