അയാൾ സ്നേഹമുള്ള ഭർത്താവായിരുന്നു പക്ഷെ പലതിനും അഡിക്റ്റായിരുന്നു ; വിവാഹമോചനത്തെ പറ്റി രോഹിണി

മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് രോഹിണി. നായകന്റെ സഹോദരി വേഷങ്ങളും നായിക വേഷവും പിന്നീട് അമ്മ വേഷങ്ങളും ചെയ്ത് തരാം സജീവമാണ്. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന താരത്തിന്റെ ജീവിതം ഒരുപാട് ഗോസിപ്പുകൾ നിറഞ്ഞതതായിരുന്നു അതിൽ ഏറെയും റഹുമാനമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു.

എന്നാൽ താരത്തിന്റെ വിവാഹത്തോടെ അത്തരം വാർത്തകൾക്ക് ശമനം ലഭിച്ചു. സിനിമ രംഗത്ത് നിന്ന് തന്നെയുള്ള രഘുവരനെയാണ് രോഹിണി വിവാഹം കഴിച്ചത് എന്നാൽ ഇരുവരുടെയും ബന്ധം ഏറെ നാൾ മുന്നോട്ട് പോകുന്നതിന് മുൻപേ 2004 ൽ ഇരുവരും പിരിഞ്ഞിരുന്നു. ഇപ്പോൾ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ രോഹിണി തന്റെ ജീവിതത്തെ പറ്റി വെളിപെടുത്തുകയാണ്.

രഘുവരനുമായി ബന്ധം വേർപെടുത്താനുള്ള കാരണം തുറന്ന് പറഞ്ഞ രോഹിണി അദ്ദേഹത്തിന് നല്ല സ്നേഹമുണ്ടായിരുന്നുവെന്നും ആര് എന്ത് ചോദിച്ചാലും അത് കൊടുക്കാനുള്ള മനസ്സുള്ള ആളാണ് രഘുവരൻ എന്നും പറയുന്നു. എന്നാൽ രഘുവരന്റെ അഡിക്ഷനാണ് പ്രശ്‌നമെന്നും, അദേഹത്തിന്റെ ആ മനോഭാവം മാറ്റുന്ന കാര്യത്തിൽ താൻ പരാജയപ്പെട്ടെന്നും രോഹിണി പറയുന്നു.

5 വയസ്സുള്ള മകൻ ഉണ്ടെന്ന ചിന്ത വന്നപ്പോളാണ് ബന്ധം വേർപെടുത്തിയതെന്നും സിനിമയിൽ തന്റെ ആദ്യത്തെ പ്രണയമായിരുന്നു അദ്ദേഹം. ഇപ്പോൾ ജീവിതത്തിന് സ്വാതന്ത്ര്യമുണ്ട് രണ്ടാം വിവാഹം കഴിക്കാത്തത് മകനോടുള്ള രണ്ടാനച്ഛന്റെ സമീപനം ഭയനാണെന്നും രോഹിണി പറയുന്നു. ഞങ്ങളെ രണ്ടുപേരെയും നോക്കാമെന്ന് പറഞ്ഞു ആരും വന്നിട്ടുമില്ല അത്കൊണ്ട് തന്നെ താനും മകനും സന്തോഷത്തോടെ കഴിയുന്നുവെന്നും രോഹിണി പറയുന്നു.