അയോധ്യ രാമജന്മഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞ ലംഘനമെന്ന് ഓവൈസി

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്താൽ അത് സത്യപ്രതിജ്ഞാലംഘനം ആണെന്നാണ് ഉവൈസിയുടെ വാദം. മതേതരമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമെന്നും എല്ലാ മതവിശ്വാസികളെയും മതവിശ്വാസം ഇല്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 400 വർഷത്തിലധികമായി ബാബറി മസ്ജിദ് അവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ 1992 ഒരുകൂട്ടം അക്രമകാരികൾ അത് തകർക്കുകയായിരുന്നുവെന്ന് ഓവൈസി ഔട്ട്‌ലുക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

  സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി നേതാക്കളും മന്ത്രിമാരും ആർഎസ്എസ് നേതാക്കളും പങ്കെടുക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

Latest news
POPPULAR NEWS