അയ്യപ്പന് സമർപ്പിച്ച തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിനു എന്തവകാശമെന്നു സുപ്രീംകോടതി

ശബരിമല അയ്യപ്പന് ചാർത്തിയ തിരുവാഭരണ ത്തിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമാണെന്ന് ചോദ്യവുമായി സുപ്രീംകോടതി. ഭഗവാന് ചാർത്തിയ തിരുവാഭരണത്തിൽ പന്തളം രാജകുടുംബത്തിലെ രണ്ടു വിഭാഗക്കാർ അവകാശം ഉണ്ടെന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പന്തളം രാജകുടുംബത്തിലെ തിരുവാഭരണത്തിൽ അവകാശമില്ലെന്ന് കോടതി പറഞ്ഞത്.

ശബരിമലയ്ക്ക് വേണ്ടി പ്രത്യേകം നിയമം വേണമെന്നുള്ള കാര്യം കേരള സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നാലാഴ്ചത്തെ സമയമാണ് സർക്കാർ ചോദിച്ചിട്ടുള്ളത്. എന്നാൽ സുപ്രീംകോടതി ഗുരുവായൂർ, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളുടെ മാതൃകയിൽ ശബരിമലയും പ്രത്യേക നിയമം വേണമെന്നുള്ള തരത്തിൽ സർക്കാരിനോട് സംസാരിച്ചിരുന്നു.