കളമശ്ശേരി: കളമശ്ശേരി സിദ്ധി അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു ആശുപത്രി മാലിന്യം തള്ളിയതായി ക്ഷേത്രഭാരവാഹികൾ. മാലിന്യം ലോറിയിൽ കൊണ്ട് വന്നു തള്ളുന്നത് കൈയ്യോടെ പിടികൂടിയിട്ടും നടപടിയില്ലെന്നും ആരോപണം ഉയർന്നു വരുന്നുണ്ട്. കളമശ്ശേരി സിദ്ധി അയ്യപ്പ ക്ഷേത്രത്തിനും കെ എസ് ഇ ബി സെക്ഷൻ ഓഫീസിനും സമീപത്തായുള്ള പ്രദേശത്താണ് രാത്രിയിൽ മാലിന്യങ്ങൾ ലോറിയിൽ കൊണ്ടുവന്നു നിക്ഷേപിക്കുന്നത്.
ഇത്തരത്തിൽ കളമശ്ശേരി എഛ് എം ടി മെഡിക്കൽ കോളേജ് റൂട്ടിൽ സ്ഥിരമായി ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നതായും പരാതി ഉയർന്നു വരുന്നുണ്ട്. കോഴിക്കോട് നിന്നുള്ള മൂന്നു ലോറികളിലായാണ് മാലിന്യം കൊണ്ടുവന്നത്. തുടർന്ന് സ്ഥലവാസികൾ രംഗത്തെത്തുകയായിരുന്നു. ലോറി കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടി കൈക്കൊണ്ടില്ലെന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്.