അയൽവാസിയായ പെയിന്റിംഗ് തൊഴിലായുമായി അവിഹിതം, വീട്ടുകാരറിയാതെ ഗർഭിണിയായി ; നവജാത ശിശുവിനെ കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റ്

തൃശൂർ : നവജാത ശിശുവിന്റെ മൃദദേഹം കനാലിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും കാമുകനും, കാമുകന്റെ സുഹൃത്തും അറസ്റ്റിൽ. പൂങ്കുന്നത് വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) മേഘയുടെ കാമുകനും അയൽവാസിയുമായ ചിറ്റാട്ടുകര മാനുവൽ (25) ഇരുവരുടെയും സുഹൃത്ത് അമൽ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിത ബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ മേഘ ബക്കറ്റിലിട്ട് കൊലപ്പെടുത്തിയ മൃദദേഹം ഉപേക്ഷിക്കാൻ കാമുകനെയും സുഹൃത്തിനെയും ഏൽപ്പിക്കുകയായിരുന്നെന്നാണ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മേഘ. പെയിന്റിങ് തൊഴിലാളിയും അയൽവാസിയുമായ മാനുവലുമായി അടുപ്പത്തിലായിരുന്ന മേഘ ഗർഭിണിയാകുകയും കഴിഞ്ഞ ശനിയാഴ്ച രാത്രി പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. തുടർന്ന് നവജാത ശിശുവിനെ ബക്കറ്റിൽ വെള്ളം നിറച്ച് അതിലിട്ട് കൊലപ്പെടുത്തിയ ശേഷം കാമുകനെ വിളിച്ച് കുഞ്ഞിന്റെ മൃദദേഹം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേദിവസം ഞായറാഴ്ച മാനുവലും സുഹൃത്ത് അമലും കുഞ്ഞിന്റെ മൃദദേഹം കത്തിച്ച് കളയാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട് കുഴിച്ച് മൂടാനും ശ്രമം നടത്തി എന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്ന് തോന്നിയതിനാൽ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് മൃദദേഹം ഇരുവരും ചേർന്ന് കനാലിൽ ഉപേക്ഷിച്ചത്.

  പറയാൻ പറ്റാത്തിടത്ത് ടാറ്റു അടിക്കാനും പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും സുഹൈൽ അവളെ നിർബന്ധിച്ചിരുന്നു ; മൊഫിയയുടെ സഹപാഠിയുടെ വെളിപ്പെടുത്തൽ

അതേസമയം മേഘ ഗർഭിണിയായ വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. മേഘയ്ക്ക് വയറു വേദന ഉണ്ടായിരുന്നതായും എന്നാൽ ആർത്തവത്തെ തുടർന്നുള്ള വയറുവേദനയാണെന്നാണ് മകൾ പറഞ്ഞതെന്നും മേഘയുടെ മാതാവ് പോലീസിൽ മൊഴി നൽകി. ഇന്നലെ പുലർച്ചയോടെ മേഘയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ മകൾ പ്രസവിച്ച് കുഞ്ഞിനെ കനാലിൽ ഉപേക്ഷിച്ചതായി പിതാവിനെ അറിയിച്ചപ്പോൾ അദ്ദേഹം വിശ്വസിക്കാൻ തയ്യാറായില്ലെന്നും തുടർന്ന് മേഘ സംഭവം പോലീസിനോട് പറഞ്ഞപ്പോഴാണ് പിതാവ് വിവരങ്ങൾ അറിയുന്നതെന്നും പോലീസ് പറയുന്നു.

അതേസമയം മരിച്ച കുഞ്ഞിനെ പ്രസവിച്ചു എന്നാണ് മേഘ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബക്കറ്റിലിട്ട് കൊലപ്പെടുത്തിയതായും. മറ്റ് അവശിഷ്ടങ്ങൾ ശുചിമുറിയിൽ കളഞ്ഞതിന് ശേഷം മൃദദേഹം അടങ്ങിയ ബക്കറ്റ് കട്ടിലിനടിയിൽ സൂക്ഷിക്കുകയായിരുന്നെന്നും മേഘ പോലീസിനോട് പറഞ്ഞു.

പൂങ്കുന്നത്തെ കനാലിന് സമീപം ബലിയിടാനെത്തിയവരാണ് നവജാത ശിശുവിന്റെ മൃദദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനുവലിനെയും സുഹൃത്ത് അമലിനെയും പോലീസ് പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ കാമുകിയുടെ കുഞ്ഞാണെന്ന് മാനുവൽ സമ്മതിക്കുകയായിരുന്നു.

Latest news
POPPULAR NEWS