അരലക്ഷം പേർക്ക് തൊഴിലവസരവുമായി ആമസോൺ

ലോക്ക് ഡൌൺ കാരണം പലരുടെയും ജോലി നഷ്ടപ്പെടുകയും വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുകയാണ് ഇ അവസരത്തിൽ 50, 000 പേർക്ക് ജോലി നൽകി മാതൃകയാവുകയാണ് ആമസോൺ ഇന്ത്യ. ലോക്ക് ഡൌൺ കാരണം കൂടുതലായി ഓൺലൈൻ വിപണനം മുന്നിൽ കണ്ടാണ് ആമസോണിന്റെ ഇ നടപടി.

നിലവിൽ ഉള്ള ജോലിക്കാരെകാൾ കൂടുതൽ ആളുകളെ വരും ദിവസങ്ങളിൽ വേണ്ടി വരും എന്ന നിഗമനത്തിലാണ് ആമസോൺ. പല കടങ്ങളും അടഞ്ഞു കിടക്കുന്നതും യാത്രകൾ കുറഞ്ഞതും ഓൺലൈൻ വിപണനത്തിൽ ആമസോൺ, ഫ്ലിപ്കാർട് എന്നിവക്ക് കൂടുതൽ ഗുണം ചെയ്യും. ഇന്ത്യയിൽ എവിടെയും സാധങ്ങൾ സുരക്ഷ നിർദേശങ്ങൾ മുൻനിർത്തി എത്തിച്ചു കൊടുക്കാനാണ് 50, 000 പുതിയ തൊഴിൽ അവസരങ്ങൾ ആമസോൺ സൃഷ്ടിക്കുന്നത്.