അരുണാചൽ പ്രദേശിൽ സുരക്ഷാസേനയും സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ വ-ധിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെ തുടർന്ന് അസം റൈഫിൾസ്, അരുണാചൽപ്രദേശ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിന് ഒടുവിലാണ് വിഘടനവാദികളെ വ-ധിച്ചത്. ഏറ്റുമുട്ടലിനിടയിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിഘടനവാദികളുടെ പക്കൽനിന്നും എകെ-47 തോക്ക് അടക്കമുള്ള നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
എൻ എസ് സി എൻ ഐ എമ്മിന്റെ പ്രവർത്തകരാണ് കൊ-ല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാഗ വിഭാഗത്തിന് സ്വതന്ത്രരാജ്യം വേണമെന്നുള്ള ആവശ്യവുമായി നാഗാലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ എൻ എസ് സി എന്നിന്റെ വിഘടനവാദ സംഘടന കൂടിയാണിത്. ഇക്കൂട്ടർ പ്രവർത്തിക്കുന്നത് തീവ്ര ഇടത് ക്രിസ്ത്യൻ ആശയങ്ങളെ മുൻനിർത്തി കൊണ്ടാണ്.