അറക്കൽ ജോയ് ഇനി ഓർമ്മ ; അറക്കൽ ജോയിയുടെ മൃദശരീരം സംസ്കരിച്ചു

കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമ എന്ന് അറിയപ്പെടുന്ന അറയ്ക്കൽ ജോയ് എന്ന കപ്പൽ ജോയിയുടെടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 7 മണിക്ക് നടന്ന സംസ്കാര ചടങ്ങിൽ ലോക്ക് ഡൗണായതിനാൽ 20 പേര് മാത്രംമേ പങ്കെടുത്തുള്ളൂ. കരിപ്പൂർ വിമാനത്താവളത്തിൽ ഏപ്രിൽ 30ന് രാത്രി എത്തിയ മൃതദേഹത്തിന് ഒപ്പം ഭാര്യയും മകനും ഉണ്ടായിരിന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്ന് ദുബായ് പോലീസ് അറിയിച്ചത്. 14 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയാണ് ജോയ് ആത്മഹത്യ ചെയ്തത്. വയനാട്ടിലെ മാന്തവാടിയിൽ വസന്തിയിൽ മൃതദേഹം കൊണ്ട് വന്നപ്പോൾ നിരവധി ആളുകളാണ് റോഡിന്റെ ഇരുവശത്തും നിന്ന് പൂക്കൾ എറിഞ്ഞത്. ഒരുപാട് സന്നദ്ധ സംഘടനകളിൽ പങ്കാളിയായ ജോയുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

  സ്വർണ്ണക്കടത്തിന് സമാനമായ രീതിയിൽ രാജ്യവിരുദ്ധത വളർത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തിയതായി കൂടുതൽ വെളിപ്പെടുത്തൽ

Latest news
POPPULAR NEWS