അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ ; അശ്ലീലം പറഞ്ഞയാളുടെ ഫോട്ടോ പങ്കുവെച്ച് സുരഭി ലക്ഷ്മി

സിനിമ സീരിയൽ മേഖലയിലുള്ള നടിമാർക്ക് നേരേ ഓരോ ദിവസം സൈബർ അറ്റാക്കുകൾ നേരിടുന്ന വാർത്തകൾ പുതുമയല്ല. നടി സുരഭി ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ അശ്ലീല കമന്റ്‌ ഇട്ട യുവാവിന്റെ ചിത്രം സഹിതം പങ്കുവെച്ചാണ് ഇത്തരക്കാർക്ക് എതിരെ സുരഭി മറുപടി നൽകിയത്. സുരഭിയുടെ സുഹൃത്ത് നിർമ്മിച്ച ത്രിഡി മാസ്ക് നിർമ്മാണത്തിന്റെ വീഡിയോ പങ്കുവെച്ചതിന്റെ താഴെയാണ്‌ അശ്ലീല കമന്റ്‌ വന്നത്. സുരഭി പങ്കുവെച്ച പോസ്റ്റിന്റെ പൂർണ രൂപം.

ഇരുണ്ട കോവിഡ് കാലമാണിത് ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ.

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ. ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കു റവൊന്നുമില്ല.തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല.എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക.ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ.