അറബ്, ഹിന്ദു, ക്രിസ്ത്യൻ പേരുകളിൽ വ്യാജ അകൗണ്ടുകൾ നിർമ്മിച്ചു പ്രധാനമന്ത്രിയ്ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പാക്കിസ്ഥാൻ: ലക്ഷ്യം ഗൾഫ് രാജ്യങ്ങളെ ഇന്ത്യയിൽ നിന്നും അകറ്റുക

ഡൽഹി: അറബി, ഹിന്ദു, ക്രിസ്ത്യൻ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിൽ നിർമ്മിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ സർക്കാരിനെതിരെയും വിദ്വേഷ പ്രചാരണം നടത്തുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസി കണ്ടെത്തി. “ഷെയിം ഓൺ മോദി”, “കയോസ് ഇൻ ഇന്ത്യ” തുടങ്ങിയ ഹാഷ് ടാഗുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടന്നും കണ്ടെത്തി. ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിൽ പാക് ചാരസംഘടനയുടെ സഹായവും ഉണ്ടെന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐക്കും ഇതിൽ പങ്കുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിരുദ്ധമായുള്ള പ്രചരണം നടത്തുന്നതിനും രാഷ്ട്രങ്ങൾ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹൈന്ദവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചു ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നുള്ള തരത്തിൽ പ്രചാരണം നടത്തുന്നു. ഇതുവഴി വർഗീയ പരമായിട്ടുള്ള വേർതിരിവ് സൃഷ്ടിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഇത്തരത്തിലുള്ള നീക്കങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പാകിസ്ഥാൻ നടത്തിയിരുന്നു.