അറസ്റ്റിലായ ലഹരിമരുന്ന് മാഫിയ സംഘത്തിലെ യുവാവിനെ അറിയാമെന്ന് ബിനീഷ് കോടിയേരി

ലഹരി മരുന്ന് കേസ് ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആരോപണത്തിൽ സത്യമില്ലന്ന് ചൂണ്ടിക്കാട്ടി ബിനീഷ് കോടിയേരിയും രംഗത്ത്. കഴിഞ്ഞ ദിവസം നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ പിടികൂടിയ സംഘത്തിലെ തലവനായ മുഹമ്മദ്‌ സനൂപ് വർഷങ്ങളായി തനിക്ക് അറിയാമെന്നും പക്ഷേ ഇത്തരത്തിൽ ഒരു വ്യക്തിയാണെന്ന് താൻ അറിഞ്ഞില്ലെന്നും ബിനീഷ് പറയുന്നു.

മുൻപ് അനൂപ് വസ്ത്ര ബിസിനെസ്സ് നടത്തുമ്പോഴാണ് താൻ പരിചയപെട്ടതെന്നും റൂമികളിലും അപ്പാർട്മെന്റുകളിലും മറ്റും റൂമുകൾ ബുക്ക്‌ ചെയ്ത് കൊടുക്കുന്ന പരിപാടി അനൂപിന് ഉള്ളതിനാൽ ബാംഗ്ലൂരിൽ പോകുമ്പോൾ സ്ഥിരമായി ഇയാളെ വിളിക്കാറുണ്ടെന്നും പിന്നീട് 2015 ൽ അനൂപ് റെസ്റ്റോറന്റ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ താൻ അടക്കം നിരവധി ആളുകൾ സഹായമായി പണം നൽകിയെന്നും ബിനീഷ് പറയുന്നു.

Also Read  വീട്ടമ്മയെ ബലാത്സംഘം ചെയ്ത് മുങ്ങി ; 22 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ

റെസ്റ്റോറന്റ് നല്ല രീതിയിൽ തുടങ്ങിയെങ്കിലും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നും അനൂപിന്റെ വീട്ടുകാരെ അടക്കം തനിക്ക് അറിയാമെന്നും ഉമ്മച്ചിയും ബാപ്പച്ചിയും തന്നെ വിളിച്ച് കരയുകയാണെന്നും ബിനീഷ് പറയുന്നു. പക്ഷേ അനൂപ് ഇത്തരം ഒരു വ്യക്തിയാന്നെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ഇങ്ങനെയാണ് സ്വഭാവമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇ ബന്ധം മുന്നോട്ട് കൊണ്ടുപോകില്ലായിരുന്നു എന്നും ബിനീഷ് കൂട്ടിച്ചേർത്തു.