അറസ്റ്റ് ചെയ്ത യുവാവിന്റെ വീഡിയോയെടുത്ത് സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കാനാണെങ്കിൽ പോലീസുകാർ തങ്ങളുടെ പണി വിട്ടു വേറെ വെല്ല പണിക്കും പോണമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

പൗരത്വ നിയമത്തിനെതിരെ പറയുന്നവർക്കെതിരെ തന്റെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അട്ടപ്പാടിയിലെ ഒരു ആദിവാസി യുവാവിനെ അറസ്റ്റ്‌ ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വ് മുരളീധരൻ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്യമുണ്ടെന്നാണ് പറയുന്നത്, എന്നാൽ സി എ എയ്ക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തതിനേക്കാൾ വലിയ കുറ്റമാണ് പോലീസ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ കൂടി ട്രോൾ രൂപത്തിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

പോലീസുകാരുടെ പണി ശരിക്കും ഇതാണോയെന്നും ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ നിയമ നടപടികൾ എടുക്കാമെന്നും അത് ഭരണഘടന നിങ്ങൾക്ക് നൽകുന്ന അധികാരമാണെന്നും, അല്ലാതെ അതിനപ്പുറം പക്ഷം പിടിച്ചുകൊണ്ടുള്ള പ്രവർത്തനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസുകാർ ഇത്തരത്തിൽ പ്രതികളുടെ വീഡിയോ എടുത്തു പ്രചരിപ്പിക്കാനാണെങ്കിൽ വേറെ വല്ല പണിയ്ക്കും പോകുന്നതാണ് നല്ലതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

CAA യ്ക്ക് അനുകൂല നിലപാട് എടുത്തതിന് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത അട്ടപ്പാടിയിലെ ശ്രീജിത്തിന്റെ വീഡിയോ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. പൊലീസ് പൊലീസിന്റെ പണി എടുക്കുകയാണ് വേണ്ടത്.

V Muraleedharan द्वारा इस दिन पोस्ट की गई गुरुवार, 27 फ़रवरी 2020