അറുപതോളം അശ്ലീല ദൃശ്യങ്ങൾ ആറാം ക്ലാസിൽ പഠിക്കുന്ന മകന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച പിതാവ് അറസ്റ്റിൽ

ചെന്നൈ : ആറാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൂൾ അധ്യാപികർ നിർമ്മിച്ച ഗ്രൂപിലേക്കാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ അയച്ചത്.

അറുപതിലധികം അശ്ലീല വീഡിയോകളാണ് ഇയാൾ ഗ്രൂപ്പിലേക്ക് അയച്ചത്. വീഡിയോ ശ്രദ്ധയിൽപെട്ട മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചതിനു ശേഷം അധ്യാപകർ ഗ്രൂപിലെ മുഴുവൻ വിദ്യാർത്ഥികളെയും റിമൂവ് ചെയ്ത് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വീഡിയോ അയച്ച പിതാവിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

  വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയിഡ്: 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

അതേസമയം മദ്യ ലഹരിയിലയിരുന്നപ്പോൾ പറ്റിയ അബദ്ധമാണെന്നും മനഃപൂർവം ചെയ്തതല്ലെന്നും സുഹൃത്തുക്കൾക്കാണ് അയച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല ചിത്രങ്ങൾ ഉണ്ടെന്നും നിരവധി അശ്ലീല ഗ്രൂപുകളിൽ ഇയാൾ അംഗമാണെന്നും പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS