മാവോയിസ്റ്റ് ബന്ധവുമായി ബന്ധപ്പെട്ട് പന്തീരങ്കാവിൽ യു എ പി എ ചുമത്തി അറെസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റ് തന്നെയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസ്. ഇരുവരെയും അറെസ്റ്റ് ചെയ്തപ്പോൾ നിഷ്കളങ്കാരെയാണ് പോലീസ് പിടിച്ചതെന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും ഒരു വിഭാഗം ആളുകൾ പ്രചരിപ്പിച്ചിരുന്നു.
പിടിയിലായവർ നിഷ്കളങ്കരാണെന്നു ഉള്ള കാര്യത്തിൽ അഭിപ്രായം ഇല്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഎമ്മിൽ മാവോയിസ്റ്റകളായി ആരു പ്രവർത്തിച്ചാലും അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും കൂടാതെ ഒരു പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവർക്കുന്ന കാര്യങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അത് സംഘടനയോട് കാണിക്കുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവരും മാവോയിസ്റ്റുകൾ തന്നെയാണെന്ന് പാർട്ടി ഘടകത്തിന് വെക്തമായി ബോധ്യമായിട്ടുണ്ടെന്നും, ഇക്കാര്യം മുഖ്യമന്ത്രി മുതൽ പാർട്ടിയുടെ ബ്രാഞ്ച് കമ്മറ്റിയ്ക്ക് വരെ ബോധ്യമായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കൂടാതെ അലനും താഹയും നടപടിയെടുക്കാത്തിടത്തോളം കാലം പാർട്ടി പ്രവർത്തകരാണെന്ന് സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. എന്നാൽ അലനും താഹയും മാവോയിസ്റ്റുകളല്ലെന്നു പി മോഹനൻ പറഞ്ഞിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ഈ വിഷയത്തിൽ സിപിഎം പാർട്ടി നേതൃത്വം വലിയ പ്രതിസന്ധി തന്നെ നേരിട്ടിരുന്നു.