അഴിമതി ആരോപണങ്ങൾക്കിടെ ലോക്നാഥ് ബഹ്റയ്ക്ക് ബ്രിട്ടനിൽ പോകാൻ അനുമതി. സുരക്ഷാ സെമിനാറിൽ പങ്കെടുക്കാൻ വേണ്ടിയാണ് ബഹ്റയുടെ ബ്രിട്ടൻ യാത്ര. അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ബെഹ്റ ബ്രിട്ടനിലേക്ക് പറക്കും. മൂന്ന് ദിവസത്തെ സെമിനാറിൽ പങ്കെടുക്കുമെന്നും വിവരം.
ഗുരുതര ആരോപണങ്ങളാണ് ബെഹ്‌റയ്‌ക്കെതിരെ ഉയർന്ന് വന്നിരിക്കുന്നത്. പോലീസ് സുരക്ഷാ ഉപകരണങ്ങൾ കാണാതായതും കാണാതായ ഉപകരണങ്ങൾക്ക് പകരം വ്യാജ ഉപകരണങ്ങൾ വച്ചതുമൊക്കെ വൻ സുരക്ഷാ പാളിച്ചയും കെടുകാര്യസ്ഥതയുമാണെങ്കിലും. ബഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ആവിശ്യ സാധനങ്ങൾ വാങ്ങിയതിൽ പോലും വൻ അഴിമതി നടന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി ഇപ്പോഴും പ്രതികരിച്ചിട്ടില്ല.