അവന്റെ നോട്ടവും സംസാരവും എന്റെ ശരീരത്തെ കുറിച്ചായപ്പോൾ ബന്ധം ഉപേക്ഷിച്ചു ; പഴയ കാമുകനെ കുറിച്ച് സൗഭാഗ്യ

സ്വന്തം കഴിവുകൾ കൊണ്ട് അഭിനയ രംഗത്തേക്ക് ടിക് ടോക് വഴി എത്തിയ താരമാണ് സൗഭാഗ്യ. സിനിമ താരം താരകല്യാണിയുടെ മകൾ കൂടിയായ സൗഭാഗ്യ ടിക് ടോകിൽ സജീവമാണ്. ലക്ഷകണക്കിന് ആരാധകർ ഉള്ള സൗഭാഗ്യ ഭർത്താവ് അർജുനും ഒപ്പം ഉള്ള ഇന്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അതിന്റെ ഇടയിലാണ് സൗഭാഗ്യ തന്റെ പഴയ പ്രണയത്തെ പറ്റി പറഞ്ഞത് അതിപ്പോൾ വൈറലാവുകയാണ്.

തനിക് ഒരു പ്രണയം ഉണ്ടായിരിന്നു എന്നും പക്ഷേ അത്‌ വൻ പരാജയമായി മാറി എന്നുമാണ് സൗഭാഗ്യയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക് വഴി പരിചയപ്പെട്ട ഒരു ജിംമനോടായിരുന്നു പ്രണയം, ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായതെന്നും എന്നാൽ പ്രണയം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.

ലവർ എന്നതിന് ഉപരി തന്നോട് ഓരോ നിർദേശങ്ങൾ തരാൻ തുടങ്ങിയെന്നും ഫേസ്ബുക്, വാട്സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാൾ പറഞ്ഞു, പെണ്ണ് കുട്ടികൾ മാത്രം ഉള്ളടത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നുവെന്നും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.

  എത്ര കോടി തരാമെന്ന് പറഞ്ഞാലും അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ല : രമ്യ നമ്പീശൻ

എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്നേഹിച്ചിട്ടും പിന്നീടും ഉത്തരവുകൾ പിന്നാലെ വന്നു കൊണ്ട് ഇരുന്നെനും, അച്ഛൻ അമ്മ തുടങ്ങിവരുടെ ഒപ്പം അങ്ങോട്ടേലും പോകണമെങ്കിൽ പോലും അയാളോട് ചോദിക്കണം എന്ന അവസ്ഥയിൽ എത്തി. അനുസരിക്കുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ഉത്തരവുകൾ വന്ന് തുടങ്ങി.

പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും, തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ തുടങ്ങി സർവത്ര നിയന്ത്രങ്ങൾ അയാൾ കൊണ്ട് വരാൻ തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു. എന്നിട്ടും സ്നേഹിച്ച തന്നോട് സ്ത്രീധനത്തെ പറ്റി സംസാരിക്കാൻ തുടങ്ങിയെന്നും, എല്ലാം ഒറ്റമോളായ എനിക്ക് ഉള്ളതാണ് എന്ന് അറിയാഞ്ഞിട്ടും അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല അതിനെ തുടർന്ന് അത്‌ നിർത്തിയെന്നും സൗഭാഗ്യ പറയുന്നു.

Latest news
POPPULAR NEWS