അവരെ എങ്ങനെ സഹായിക്കുമെന്ന് അറിയാതെ സിഐയെ വിളിച്ചു: ഒടുവിൽ പോലീസുകാരും സഹായത്തിനായി തനിക്കൊപ്പമെത്തിയെന്നു നടൻ ബാല

തിരുവനന്തപുരം: രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വയോജനങ്ങൾക്ക് സഹായമെത്തിച്ചു നല്കാൻ നടൻ ബാല. അവശ്യ സാധനങ്ങൾ എത്തിച്ചു നല്കാൻ ഒടുവിൽ കൂട്ടിനു കേരള പോലീസെത്തി. ഇത് സംബന്ധിച്ച് പോലീസിന്റെ മികച്ച പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടാനും ബാല മറന്നില്ല. ലോക്ക് ഡൗൺ സമയത്ത് നാം പാലിക്കേണ്ട നിയമം എല്ലാവര്ക്കും അറിയാം.

എന്നാൽ പാവപ്പെട്ടവർ എന്ത് ചെയ്യും. മാമംഗലം ആശ്രമത്തിൽ നിന്ന് ഒരു ഫോൺ കാൾ വന്നിരുന്നു. അവരുടെ കൈയിൽ ഒന്നുമില്ല, എന്തുചെയ്യണമെന്നു അറിയില്ല. കേട്ടപ്പോൾ വിഷമം തോന്നുകയും ഉടൻ തന്നെ സി ഐ വിജയ് ശങ്കറിനെ വിളിക്കുകയും ചെയ്തു. അവരെ സഹായിക്കണമെന്നുണ്ടെന്നും എങ്ങനെ പറ്റുമെന്നും ബാല ചോദിച്ചു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനില പോലീസുകാർ തനിക്കൊപ്പമെത്തിയെന്നും, ഇത്രയും പോലീസുകാർ തനിക്കൊപ്പം സഹായത്തിനായി എത്തുമെന്ന് ഒരുക്കലും പ്രതീക്ഷിച്ചില്ലെന്നും ബാല പറഞ്ഞു. എല്ലാവർക്കും നന്ദി പറയുകയും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ബാല കൂട്ടിച്ചേർത്തു.

  മോഹൻലാലിനേക്കാളും പ്രതിഫലം വാങ്ങിയ താരം, പരാജയപ്പെട്ട രണ്ട് വിവാഹങ്ങൾ ; അംബികയുടെ ജീവിതം ഇങ്ങനെ

Latest news
POPPULAR NEWS