അവളുടെ രാവുകൾ മക്കൾക്കൊപ്പം ഇരുന്ന് കണ്ടിട്ടുണ്ട് അവർക്ക് ഇഷ്ടപെട്ടത് ഗാനരംഗത്തിലെ എന്റെ ചലനങ്ങളാണ് ; തുറന്ന് പറഞ്ഞ് സീമ

മലയാള സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സീമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 250 ൽ അധികം സിനിമകളിൽ അഭിനയിച്ച താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ഡാൻസറായി തമിഴ് സിനിമയിൽ അരങ്ങേറിയ താരം പിന്നീട് അവളുടെ രാവുകൾ എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്. അവളുടെ രാവുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഐ. വി ശശിയാണ് താരത്തിന്റെ ഭർത്താവ്. പിന്നീട് 1984 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സീമക്ക് ലഭിച്ചിട്ടുണ്ട്.

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നിരിന്നു. മഹായാനം എന്ന ചിത്രത്തിന് ശേഷം ഏകദേശം 10 വർഷക്കാലം സീമ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്ന സീമ മോഹൻലാൽ ചിത്രം ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചുവരവ് നടത്തിയത് പിന്നീട് മലയാളത്തിൽ സജീവമാവുകയിരുന്നു. ലൈം ഗിക തൊഴിലാളിയായ പെണ്കുട്ടിയുടെ വേഷമാണ് സീമ അവളുടെ രാവുകളിൽ അഭിനയിച്ചത്.

  എല്ലാവരും എന്റെ പുറകെ നടക്കുന്നു, അവർ ആഗ്രഹിച്ചത് ഒകെ കാര്യം തുറന്ന് പറഞ്ഞു മീര മിഥുൻ

എന്നാൽ ഇ സിനിമയിലെ അഭിനയത്തിന് പിന്നാലെ സീമയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ഇ ചിത്രം തന്റെ മക്കൾക്ക് ഒപ്പം ഇരുന്നു കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സീമ ഇപ്പോൾ, മോനും മോൾക്കും രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടമെന്നും സീമ പറയുന്നു. ഒരുപാട് പേരെ ഇ സിനിമയിൽ നായികയാകാൻ ആലോചനയുണ്ടായിരുന്നു എന്നാൽ പെട്ടന്ന് ഒരു ദിവസം തനാണ് നായിക എന്ന് ശശിയേട്ടൻ പറഞ്ഞെന്നും സീമ പറയുന്നു.

മേക്കപ്പ് ടെസ്റ്റ്‌ ഇട്ടപ്പോൾ കൊള്ളില്ല എന്നാണ് ആദ്യം പറഞ്ഞത് പക്ഷേ അതിലെ ഒരു ഫോട്ടോ മികച്ചനിന്നു, പിന്നീട് തന്നോട് തലയിൽ എണ്ണയിട്ട് വരാൻ പറഞ്ഞെന്നും ഫോട്ടോ എടുത്തു കഴിഞ്ഞു തീരുമാനിക്കാം നായികയാക്കണോ വേണ്ടയോ എന്നാണ് അന്ന് ശശിയേട്ടൻ പറഞ്ഞത്. പിന്നീട് താനാണ് നടിയെന്ന് അറിഞ്ഞപ്പോൾ പലർക്കും നീരസമുണ്ടായെന്നും ഒരുപക്ഷെ ഒരു ഡാൻസർ നായികയായി ഉയർന്നു വന്നതുകൊണ്ടാകാമെന്നും സീമ പറയുന്നു.

Latest news
POPPULAR NEWS